ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത ഉണ്ടായെന്നു ആര് ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. ഒരു ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലൊരു പ്രതികരണം.
നോട്ട് നിരോധനം വന്നതിനു ശേഷം അളവിലാണ് പണം ബാങ്കിങ് മേഖലയിലേക്ക് എത്തിയത്. ഇങ്ങനെ വന്ന പണം ബാങ്കുകളും റിസര്‍വ് ബാങ്കും തമ്മിലുള്ള ക്രയവിക്രയത്തില്‍ ഉള്‍പ്പെട്ടു. തുടര്‍ന്ന് റിവേഴ്സ് റിപ്പോ ഇനത്തില്‍ പതിനായിരത്തിലധികം കോടിയാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയെങ്കില്‍ കള്ളപ്പണം കൈവശമുണ്ടായിരുന്നവര്‍ക്ക് പണം നിയമവിധേയമാക്കാനും അതിന് പലിശ ലഭിക്കാനുമുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നാണു ഇത് വ്യക്തമാക്കുന്നത്. 24000 കോടിയുടെ അധികബാധ്യത ഒരുവര്‍ഷമുണ്ടായേക്കുമെന്ന് രഘുറാം രാജന് വിലയിരുത്തി. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. 15.46 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്.
Post Your Comments