Latest NewsNewsIndia

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം; യുപിയിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിലാണ് സാധാരണ സ്കൂളികളിലും മറ്റ് സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഇത്തവണ ഉത്തര്‍പ്രദേശില്‍ ഇതിനു വലിയൊരു മാറ്റം വരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ഞായറാഴ്ച, ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല, ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയും ചെയ്യും.

1.60 ലക്ഷം പ്രൈമറി സ്കൂളുകളിലാണ് മോദിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ സഹമന്ത്രി അനുപമ ജെയ്സ്വാള്‍ അറിയിച്ചു. ഏറ്റെടുത്തിട്ടുള്ള സ്കൂളുകളില്‍ എംഎല്‍എമാര്‍ നേരിട്ടെത്തി പ്രധാനമന്ത്രിയുടെ ശുചിത്വ സന്ദേശം കൈമാറും.

shortlink

Post Your Comments


Back to top button