ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മത്സരംഗത്തുള്ളത് എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് എന്നിവരുള്‍പ്പെട്ട ഇടത് സഖ്യം, എബിവിപി, എഐഎസ്‌എഫ്, ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ബാപ്സ) തുടങ്ങിയവരാണ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുഴുവനും പെണ്‍കുട്ടികളാണ്. എബിവിപിയെ നയിക്കുന്നത് നിതി ത്രിപാഠിയാണ്.
ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്നങ്ങള്‍ നേരത്തെ മുതല്‍ തന്നെയുണ്ട്. കൂടാതെ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന് ഇടത് സംഘടനകള്‍ കോളേജില്‍ അനുസ്മരണം നടത്തി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് വന്‍ വിവാദമായിരുന്നു. ഇടത് സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് ഇത്തവണ എഐഎസ്‌എഫ് മത്സരിക്കുന്നത്. സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയാണ് ഇവരുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ വര്‍ഷം ആദ്യമായി മത്സരിച്ച ബാപ്സ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ബാപ്സക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച വോട്ടുകള്‍ എഐഎസ്‌എഫിന്റേതാണ്. ഇത്തവണ എബിവിപി വിജയ പ്രതീക്ഷയിലാണ്. നിലവില്‍ യൂണിയന്‍ ഭരിക്കുന്നത് എബിവിപിയാണ്.
Post Your Comments