
ബംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകം നടന്നിട്ടു നാല് ദിവസം കഴിയുമ്പോഴും ഘാതകരെ കുറിച്ച് ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കൊലപാതകികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദത്തിലാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുടെ ഘാതകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments