ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു എതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതി ഏല്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ഡിഎംകെ. ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ സമരം നടക്കുന്നത്. ഡിഎംകെ നേതാവ് സ്റ്റാലിന് അടക്കമുള്ളവര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ജനജീവിതം തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതിഷേധങ്ങളിൽ വിശദീകരണം നൽകാൻ തമിഴ്നാട് സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്.നീറ്റിനെതിരേ നിയമപോരാട്ടം നടത്തിയ ദളിത് വിദ്യാർഥിനി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയതിനു പിന്നാലെയാണ് തമിഴ്നാട്ടിൽ നീറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധങ്ങൾ ആരംഭിച്ചത്. തമിഴ്നാട് അരിയല്ലൂർ സ്വദേശിനി അനിതയാണ് പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയത്.
മിഴ്നാട്ടിൽ പ്ലസ് ടു വരെ തമിഴിൽ പഠിക്കുന്ന കുട്ടികൾക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ മനസിലാകാൻ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അനിതയുടെ ഹർജി കോടതി സുപ്രീം കോടതി തള്ളി. ഇതിനു പിന്നാലെയാണ് അനിത ജീവനൊടുക്കിയത്.
Post Your Comments