നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി . മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13നു പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായത് എന്നാണ് അന്നു പൊലീസ് നല്‍കിയ സൂചന. എന്നാല്‍ ദിലീപിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ നാദിര്‍ഷ പങ്കാളിയാണ് എന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതു പരിശോധിക്കാം എന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘം.
Post Your Comments