തിരുവനന്തപുരം : എംബിബിഎസ് കോഴ്‌സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്റെ അനുമതി കഴിഞ്ഞ ദിവസം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷേധിച്ചിരുന്നു. ഇതിനെതിരെ കോളേജ് നല്‍കിയ നല്‍കിയ റിട്ട് ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. എംസിഐ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന തങ്ങള്‍ക്ക് എം ബി ബി എസ് പ്രവേശനത്തിന് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് അല്‍ അസര്‍ മെഡിക്കല്‍ കോളേജ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, ഡി എം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ളും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനു അനുമതി നല്‍കരുതെന്നാണ് എം സി ഐ യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.
Post Your Comments