ഒരു പെണ്‍കുട്ടിക്ക് ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തമാണ് അവളുടെ വിവാഹം. വിവാഹത്തിനുമുന്‍പ് വധുവിന് ദുരന്തമുണ്ടായാലോ? താങ്ങാനാകുമോ? വിവാഹത്തിനുമുന്‍പ് വധു കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു. വിവാഹദിനത്തിന്റെ തലേദിവസം വധുവും വരനും ഒരുമിച്ചു കഴിയണമെന്ന ആചാരം പാലിച്ചതിനുശേഷം വിവാഹദിനത്തില്‍ പള്ളിയിലേക്കു പുറപ്പെടുമ്പോഴാണ് ടെറിയുടെ ജീവിതത്തില്‍ ആ ദുരന്തം ഉണ്ടായത്.
പോകുന്ന വഴിയില്‍ കാറിന്റെ മുകളില്‍ ഒരു പുരുഷനിരിക്കുന്നത് ടെറി ശ്രദ്ധിച്ചിരുന്നു. അയാളെ കടന്ന് ടെറി നടന്നതും അയാള്‍ ടെറിയെ പിന്നിലൂടെ കടന്നു പിടിച്ച് കാറിനുള്ളിലേക്കു വലിച്ചിഴച്ചതും ഒരുമിച്ചായിരുന്നു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും കാറിനുള്ളില്‍ കാത്തിരുന്ന രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് അവളുടെ വായില്‍ തുണികുത്തിത്തിരുകി അവളെ നിശ്ശബ്ദയാക്കിയ ശേഷം ക്രൂരമായി മനഭംഗം ചെയ്തു.
കാറിനുള്ളിലേക്ക് വലിച്ചിഴയ്ക്കുമ്പോഴേ ഇന്നു തന്റെ വിവാഹമാണ് തന്നെ ഉപദ്രവിക്കരുതെന്ന് ടെറി പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ അവര്‍ അവളെ നിശ്ശബ്ദയാക്കി. മൂന്നുപേരും മാറി മാറി മാനഭംഗം ചെയ്ത ശേഷം അവളെ ഓടുന്ന കാറില്‍ നിന്നും റോഡിലേക്കു വലിച്ചെറിഞ്ഞു. റോഡിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി ഇതുകണ്ട് അവളുടെ വീട്ടില്‍ വിരമറിയിക്കുകയും വീട്ടുകാര്‍ പോലീസിനൊപ്പമെത്തി ടെറിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
അവള്‍ മരിച്ചുവെന്ന ധാരണയില്‍ മോര്‍ച്ചറിയിലേക്കാണ് ആംബുലന്‍സ് വിട്ടത്. എന്നാല്‍, അവള്‍ക്ക് ജീവനുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. ലൈംഗികരോഗങ്ങളും എയ്ഡ്‌സും വരാതിരിക്കാനുള്ള കുത്തിവെയ്പ്പുകളെടുത്ത ശേഷം ആശുപത്രി അധികൃതര്‍ ടെറിക്കുവേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കി. ശരീരത്തിലെ പരുക്കുകള്‍ ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഇത്രയൊക്കെ സംഭവിച്ചിട്ടും വരന്‍ അവളെ ഉപേക്ഷിച്ചില്ല.
Post Your Comments