ബെയ്ജിംഗ്: പ്രസവ ശസ്ത്രക്രിയക്കായി സ്വന്തം കുടുംബം തന്നെ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഇരുപത്തിയാറുകാരിയായ മാ എന്ന യുവതിയാണ് ജീവനൊടുക്കിയത്. ചൈനയിലെ വടക്കന്‍ ഷാന്‍സി പ്രവിശ്യയിലാണ് ഇത്തരത്തിലൊരു സംഭവം. ശക്തമായ വീഴ്ച്ചയില്‍ കുട്ടിയും മരിച്ചു.
കഠിനമായ പ്രസവവേദനയെ തുടര്‍ന്ന് യുവതി സിസേറിയന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബം ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ ആശുപത്രിയുടെ ജനാവലി വഴി താഴേക്ക് ചാടുകയും മരിക്കുകയും ആയിരുന്നു. കുട്ടിയുടെ തല വലുതായിരുന്നതാണ് സ്വഭാവിക പ്രസവത്തിന് ബുദ്ധിമുട്ടായത്. സ്വഭാവിക പ്രസവം നടക്കുന്നതു വരെ കാത്തിരിക്കാമെന്നായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.
Post Your Comments