Latest NewsNewsInternational

ശ​സ്​ത്ര​ക്രി​യ അ​നു​വ​ദി​ച്ചി​ല്ല; ഗര്‍ഭിണി ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​നൊ​ടു​ക്കി

ബെ​യ്ജിം​ഗ്: പ്ര​സ​വ ശ​സ്​ത്ര​ക്രി​യക്കായി സ്വന്തം കു​ടും​ബം തന്നെ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ മാ ​എ​ന്ന യു​വ​തി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ചൈ​ന​യി​ലെ വ​ട​ക്ക​ന്‍ ഷാ​ന്‍​സി പ്ര​വി​ശ്യ​യി​ലാണ് ഇത്തരത്തിലൊരു സം​ഭ​വം. ശക്തമായ വീഴ്ച്ചയില്‍ കു​ട്ടി​യും മ​രി​ച്ചു.

കഠിനമായ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ര്‍​ന്ന് യുവതി ​സി​സേ​റി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. എ​ന്നാ​ല്‍ കു​ടും​ബം ഇ​ത് സമ്മതിച്ചില്ല. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ ജ​നാ​വ​ലി വ​ഴി താ​ഴേ​ക്ക് ചാ​ടു​ക​യും മരിക്കുകയും ആയിരുന്നു. കു​ട്ടി​യു​ടെ ത​ല വ​ലു​താ​യി​രു​ന്നതാണ് ​സ്വ​ഭാ​വി​ക പ്ര​സ​വ​ത്തി​ന് ബു​ദ്ധി​മു​ട്ടാ​യത്. സ്വ​ഭാ​വി​ക പ്ര​സ​വം ന​ട​ക്കു​ന്ന​തു വരെ കാ​ത്തി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button