Latest NewsNewsIndiaGulf

ഗൗരി ലങ്കേഷിന്‍റെ കൊലപാതകം; പ്രതിഷേധവുമായി പ്രവാസികള്‍

മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം. ഇവരെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണെന്ന് സാംസ്കാരിക സംഘടനകള്‍.

കൽബുർഗി കൊല്ലപ്പെട്ടിട്ടു രണ്ട്‌ വർഷം കഴിയുമ്പോഴും പ്രതികളെ പിടികൂടിയിട്ടില്ല. ഈ കൊലപാതകത്തിനെതിരെ ശബ്ദമുയർത്തിയ മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷും സമാന രീതിയിൽ തന്നെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളെയും ആശയങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയം കൊന്നൊടുക്കിയ പൻസാരെ, ധാബോൽക്കർ, കൽബുർഗി എന്നിവരുടെ വധത്തിന്റെ തുടർച്ചയാണ് ഗൗരി ലങ്കേഷിന്റെ വധമെന്ന് മലയാളി മീഡിയാ ഫോറം കുവൈത്ത് കുറ്റപ്പെടുത്തി.

സംഭവത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറവും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറവും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറവും പ്രതിഷേധമറിയിച്ചു. ഇന്ത്യയിൽ മതേതര നിലപാടെടുക്കുന്ന എഴുത്തുകാർക്കെതിരെ വർഗ്ഗീയവാദികൾ ആയുധമെടുക്കുന്ന അവസ്ഥയാണുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button