Latest NewsNewsGulf

ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ദിലീപിന് വേണ്ടി സംസാരിക്കുന്നത് : മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി പ്രവാസികള്‍

ദുബായ്: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികളുടെ കൂട്ടായ്മ. ‘വോയ്സ് ഓഫ് ഹ്യുമാനിറ്റി’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് ദിലീപിന് പിന്തുണയറിയിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തിയത്. ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് എന്ന നടനോടും മനുഷ്യനോടുമുള്ള സ്നേഹം കൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു.

ഇത്രയും നാളായി ശക്തമായ തെളിവുകള്‍ പോലും സമര്‍പ്പിക്കാനാവാതെ ജാമ്യം നിഷേധിച്ചതിനെതിരെ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പ്രതികരിക്കണം, ദിലീപിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്ക് നല്‍കണം. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

നിരപരാധിയാണെങ്കില്‍ ഇപ്പോള്‍ ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണ്. ഇക്കാര്യത്തില്‍ സത്യം പുറത്തുകൊണ്ടു വരാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ദിലീപിനെതിരെ വന്‍ ഗൂഡാലോചനയാണ് നടക്കുന്നത്. സിനിമ, രാഷ്ട്രീയം, ബിസിനസ്സ് രംഗങ്ങളിലെ ആളുകള്‍ ഗൂഡാലോചനയ്ക്ക് പിന്നിലുണ്ട്. ഇത്രയും ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെയുള്ള പോലീസിന്റെ നീക്കത്തില്‍ അതൃപ്തിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button