ധാക്ക: ബംഗ്ലാദേശിൽ തീവ്രവാദികളുടെ ഒളിത്താവളത്തിൽ പോലീസ് നടത്തിയ മിന്നലാക്രമണത്തിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ 7 പേർ മരിച്ചു.
ധാക്കയിലെ മിർപൂർ മേഖലയിലെ ജമാ അത്തുൽ മുജാഹിദീൻ ക്യാമ്പിലാണ് പോലീസ് മിന്നലാക്രമണം നടത്തിയത്. തീവ്രവാദികൾ താമസിച്ചിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് 7 പേർ മരിച്ചത്.
ഇവിടെ നിന്ന് ലഭിച്ച മൃതദേഹങ്ങളെല്ലാം കത്തി കരിഞ്ഞ നിലയിലാണ്. 2016 ജൂലൈയിൽ ധാക്കയിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ 18 വിദേശികളുൾപ്പടെ 22 പേർ മരിച്ചിരുന്നു.
Post Your Comments