ഇനി മുതല്‍ കാറുകള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്യാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്നു റിപ്പോര്‍ട്ട്. പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം ടാക്സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണം. കൂടാതെ കാര്‍ വാങ്ങാനായി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണം. എന്നാല്‍ വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്സികാറുകളുടെ കാര്യത്തിലാണ് ഈ നിയമം ബാധകമാവുന്നത്. ഓണ്‍ലൈന്‍ ടാക്സിക്കമ്ബനികള്‍ ചെറിയ കാറുകളെക്കൂടി ഉള്‍പ്പെടുത്തിയതോടെ നിരവധിയാളുകള്‍ ചെറുകാര്‍ വാങ്ങി ടാക്സിയായി ഓടിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments