![](/wp-content/uploads/2017/09/op-1.jpg)
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ജൂനിയര്‍ – മലയാളം, ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ്), അസിസ്റ്റന്റ് പ്രൊഫസര്‍ (നഴ്‌സിങ്), ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍. റേഡിയോഗ്രാഫര്‍, ജൂനിയര്‍ അനലിസ്റ്റ്, സിവില്‍ എക്‌സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, സിനിമാ ഓപ്പറേറ്റര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ലക്ചര്‍ (ഇന്‍ അറബിക്, മാത്തമാറ്റിക്‌സ്), യുപി സ്‌കൂള്‍ അസിസ്റ്റന്റ് തുടങ്ങി 41 തസ്തികകളിലേക്കാണ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ നാലാണ്.
Post Your Comments