കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിന് മുൻപേ ആഘോഷപൂർവം നടത്തിയ പരീക്ഷണ ലാൻഡിംഗ് ഉത്‌ഘാടനം വൻ തുകയുടെ ധൂർത്തായിരുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലി (സിഐജി)ന്റെ റിപ്പോർട്ട്.
45.18 ലക്ഷം രൂപയാണ് ഈ പ്രവർത്തികൾക്കായി ചിലവഴിച്ചത്. ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടീൽ ചടങ്ങിന് വേണ്ടി 11.8 ലക്ഷം രൂപയും റൺവേ നിരപ്പാക്കലിന്റെ ഉത്‌ഘാടനത്തിനായി 38.79 ലക്ഷം രൂപയും ചിലവഴിച്ചു.
2016 ഫെബ്രുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്ഷണ ലാൻഡിംഗ് ഉത്‌ഘാടനം ചെയ്തത്. ഇത് കൂടാതെ വിമാനത്താവളം വൈകുന്നത് കിയാലി (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ന്റെ സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്നുണ്ട്
Post Your Comments