തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിവില്ലാത്തതാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സമാന സാഹചര്യത്തില്‍ എംഎം കല്‍ബുറഗി കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞവെന്നും കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കോണ്‍ഗ്രസ്, സിപിഎം ശ്രമം പരിഹാസ്യമാണെന്നും കുമ്മനം. കര്‍ണാടക ആഭ്യന്തര മന്ത്രിക്കും സര്‍ക്കാരിനും കിട്ടാത്ത എന്ത് വിവരമാണ് ഇവര്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അപലപനീയമാണെന്ന് കുമ്മനം പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ സത്യം പുറത്തു കൊണ്ട് വരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു. സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന പ്രതിപക്ഷ നേതാവിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണ സമയത്തെങ്കിലും ഒഴിവാക്കണമെന്നും കുമ്മനം പറഞ്ഞു.
Post Your Comments