ന്യൂഡല്‍ഹി: ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടോയെന്ന് സി.പി.എം പാർട്ടിക്കുള്ളിൽ തുറന്ന ചർച്ചയ്‌ക്കൊരുങ്ങുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തയ്യാറാക്കുന്ന കരടു രാഷ്ട്രീയപ്രമേയത്തിന്റെ ഭാഗമായി ഈ വിഷയം ചര്‍ച്ചചെയ്യാനാണ് പി.ബി. യോഗത്തിലെ ധാരണ.
ബംഗാളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെ സമ്മര്‍ദങ്ങളുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാപാര്‍ട്ടികളോടുള്ള സമീപനം വീണ്ടും ചര്‍ച്ചചെയ്യാനുള്ള നീക്കം. ജനാധിപത്യ-മതേതര ശക്തികളുടെ വിശാല ഐക്യം വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. ഈ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വം ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിതിനു പകരം പാര്‍ട്ടി ഘടകങ്ങളിലെ ചര്‍ച്ചകളിലെ പൊതുവികാരം മനസ്സിലാക്കി തീരുമാനമെടുക്കാനാണ് ഇപ്പോഴുള്ള ധാരണ.
പുതിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ ബൂര്‍ഷ്വാപാര്‍ട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചനടത്തണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയുടെ രാജ്യസഭാംഗത്വം വേണ്ടെന്നുവെച്ച തീരുമാനത്തിനെതിരേ കേന്ദ്രകമ്മിറ്റിയംഗം ഗൗതം ദേബ് നല്‍കിയ പരാതി പി.ബി.ക്കുമുന്നിലുണ്ട്
Post Your Comments