CricketLatest NewsNewsSports

അമ്പയറിനെ പരസ്യമായി പരിഹസിച്ച് ബൗളര്‍ കാരണം ഇതാണ്

അമ്പയറിനെ പരസ്യമായി പരിഹസിച്ച് ബൗളര്‍ രംഗത്ത്. ക്രിക്കറ്റില്‍ അമ്പറയര്‍മാര്‍ക്ക് പലപ്പോഴും തീരുമാനം തെറ്റുന്നുണ്ട്. അവരത് തിരുത്തുന്നതും കളികളത്തിലെ പതിവു കാഴ്ച്ചയാണ്. പക്ഷേ അതിന്റെ പേരില്‍ അമ്പറയിറിനെ ബൗളര്‍ പരിഹസിച്ചാലോ. അത്തരം ഒരു അനുഭവമാണ് അമ്പയര്‍ നൈഗല്‍ ലോങ്ങിന് അനുഭവിക്കേണ്ടി വന്നത്.

ബൗളര്‍ നാസര്‍ ഹൊസൈനാണ് ക്രീസില്‍ വച്ച് അമ്പയറിനെ പരസ്യമായി പരിഹസിച്ചത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ താരമായ പാറ്റ് കമ്മിന്‍സ് ക്രീസില്‍ നിന്ന് പുറത്തായപ്പോഴാണ് സംഭവം നടന്നത്. എല്‍ ബി ഡബ്യുവിനു വേണ്ടി അപ്പീല്‍ ചെയ്ത ബംഗ്ലാദേശിനു അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. ബംഗ്ലാദേശ് ആ തീരുമാനം റിവ്യു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ റീപ്ലേയില്‍ കമ്മന്‍സ് എല്‍.ബി.യാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അമ്പയര്‍ തീരുമാനം തിരുത്തി. ഈ അവസരത്തിലാണ് നാസര്‍ ഹൊസൈന്‍ അടുത്തെത്തി അമ്പറയുടെ ആക്ഷന്‍ അനുകരിച്ച് പരിഹസിച്ചത്.സാമൂഹ്യമാധ്യമങ്ങളില്‍ സംഭവം ഇതിനകം വിവാദമായി കഴിഞ്ഞു.

 

shortlink

Post Your Comments


Back to top button