വിമാനത്തില്‍ കയറാനും അതുപോലെ അതില്‍നിന്നും ചാടി ഇറങ്ങാനും വളരെ വേഗത കാട്ടുന്നവരാണ് മലയാളികള്‍. പിന്നെ എന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ അവസ്ഥ പറയുകയും വേണ്ട. ഇന്ന് നാട്ടില്‍ കാണുന്ന ശിഹാബിനെ നാളെ ഗള്‍ഫില്‍ കാണാം, ഇങ്ങനെയാണ് മലയാളികളുടെ കാര്യം.
എന്നാല്‍ വിമാനങ്ങളില്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ കൂടുതല്‍ മലയാളികളും പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ കാബിന്‍ ക്രൂവായ റഊഫ് പറയുന്നു. പ്രവാസി മലയാളികളുടെ ശ്രദ്ധയിലേക്കായുള്ള ഇക്കാര്യം ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറിയിരുന്നു. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു രക്ഷപ്പെടുത്തി.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ എങ്ങനെയാണ് ഉണ്ടാവുന്നതെന്നും അതിനു കാരണക്കാര്‍ ആരോക്കെയാണെന്നും കാബിന്‍ ക്രൂ ഇവിടെ വ്യക്തമാക്കുകയാണ്. ഫ്ലൈറ്റ് ഇറക്കി താഴേക്ക് വരുന്ന സമയത്ത് കൂടുതല്‍ ആളുകളും തങ്ങളുടെ ലഗേജ് എടുക്കുന്ന തിരക്കിലാണ്. അങ്ങോട്ടും ഇങ്ങോട്ടും ലഗേജ് മാറ്റുക, സീറ്റ് ബെല്‍റ്റ് അഴിക്കുക ഇവയൊക്കെയാണ് കൂടുതല്‍ ആളുകളും ലാന്‍ഡിങ്ങ് സമയത്ത് ചെയ്യുന്നത്. വലിയ അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ഈ മോശം പ്രകടനം ഏറ്റവുമധികം കാഴ്ച്ച വെയ്ക്കുന്നത് മലയാളികളും അതില്‍ ഉള്‍പ്പെടുന്ന മലബാര്‍ ഭാഗത്ത് നിന്നുള്ളവരുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് വരെ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ മലയാളിയെ സംബന്ധിച്ചു ഇതൊന്നും ഒരു പ്രശ്നമേയല്ല. അവര്‍ക്ക് തോന്നുമ്പോള്‍ അവരുടെ കാര്യങ്ങള്‍ ചെയ്യുക, ഇറങ്ങി ഓടി എല്ലാവരെയും കാണുക ഇതൊക്കെയാണ് കേരളീയ പ്രവാസികള്‍ സാധാരണ ചെയ്തു വരുന്നത്.
അഞ്ചോ നാലോ മിനിറ്റ് എയര്‍ ക്രാഫ്റ്റില്‍ ഇരിക്കാന്‍ ആരും തയ്യാറാവുന്നില്ല. മലയാളി പ്രവാസികളെ മറ്റു നാട്ടുക്കാര്‍ കളിയാക്കി തുടങ്ങിയിരിക്കുന്നു. അഭ്യസ്ഥ വിദ്യസ്തരായ മലയാളികള്‍ എന്നാണു കളിയാക്കി വിളിക്കുന്നത്. കേരളത്തിലെ വിമാനത്താവളത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കുറച്ചു സമയമേ എടുക്കൂ. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാനോ നിയമങ്ങളില്‍ ബോധാവാന്മാരാവാനോ ആരും തയ്യാറാവുന്നില്ല.
തീര്‍ച്ചയായും എല്ലാ പ്രവാസി മലയാളികളും ഇതില്‍ ശ്രദ്ധ ചെലുത്തണം. കാത്തിരിക്കാനും, നിശ്ചിത സമയം വരെ സീറ്റില്‍ ഇരിക്കാനും തയ്യാറാവണം. സീറ്റിന്റെ മുകളിലുള്ള ലോക്കാര്‍ അവസാനം മാത്രം അഴിക്കുക. പ്രവാസി മലയാളികള്‍ ശീലം മാറ്റണം എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് അവസാനിക്കുന്നത്. ആ ഓഡിയോ കേള്‍ക്കാം!
Post Your Comments