കൊച്ചി: ദിലീപിനെ സംബന്ധിച്ച് സിനിമയില്‍ പോലും ഇത്രയധികം ട്വിസ്റ്റുകള്‍ നിറഞ്ഞ കഥകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് നേരിടേണ്ടി വരുന്നത് അത്തരം സാഹചര്യങ്ങളെയാണ്. പുറമെ ചിരിക്കുന്നുവെങ്കിലും ദിലീപിന്റെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ തന്നെയാണ് ആര്‍ത്തിരമ്പുന്നത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്കായി ഒന്നും പുറത്തു കാണിയ്ക്കാതെ ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ദിലീപിന്റെ ചലനങ്ങള്‍ ഒപ്പിയെടുക്കാനെത്തിയതാകട്ടെ ചാനലുകളുടേതടക്കം 50ാഓളം ക്യാമറകള്‍. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതോടെ ഈ ദിവസത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.
ജയില്‍ വേഷത്തില്‍ തന്നെയാണ് ദിലീപ് പുറത്തിറങ്ങിയത്. തന്റെ സ്വതസിദ്ധമായുള്ള ചിരി ഇത്തവണയും ദിലീപിന്റെ മുഖത്തുണ്ടായിരുന്നു. അതേസമയം, കണ്ണുകളില്‍ ക്ഷീണം പ്രകടമായിരുന്നു. ഓണം പ്രമാണിച്ചു സിനിമ മേഖലയിലുള്ള താരങ്ങളും സംവിധായകരും സുഹൃത്തുക്കളും സന്ദര്ശനത്തിയതോടെ അല്‍പ്പം ആശ്വാസം ദിലീപിനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുലര്‍ച്ചെ ആറിനു തന്നെ ചാനലുകളില്‍ ആലുവ സബ്ജയിലിനു പുറത്തുനിന്നും ലൈവ് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങും ഉടന്‍ പുറത്തിറങ്ങും എന്നൊക്കെ പറഞ്ഞു സംഗതി കൊഴുത്തു.
ഇതിനിടയില്‍ താരത്തിന്റെ സുരക്ഷ കണക്കുകൂട്ടി ദിലീപിന്റെ പദ്മസരോവരം വീടിന്റെ പരിസരത്തേക്കു ആരാധകര്‍ക്കു പ്രവേശിക്കാന്‍ സാധിച്ചില്ല. 58 ദിവസത്തിനു ശേഷമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, മാധ്യമങ്ങളോടു പ്രതികരിക്കാനോ പാടില്ലെന്ന് ദിലീപിനു കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി പ്രഫുലചന്ദനാണ് ദിലീപിന്റെ സുരക്ഷാ ചുമതല. ജയിലില്‍ നിന്നും ദിലീപിന്റെ വീട്ടിലേക്കു ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. വീടിന്റെ സമീപത്തേക്കു ആളുകള്‍ എത്തുന്നതു തടയാന്‍ വടം പോലീസ് വടം കെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്.
Post Your Comments