Latest NewsNewsIndia

പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്ന് ഗർഭിണിയായ 13 കാരിയുടെ 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിക്കുകയും ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ച്‌ നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് കോടതി ഉത്തരവിടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button