കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചു എന്ന പേരിൽ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലാവുന്ന മത്സ്യ തൊഴിലാളികളുടെ എണ്ണം വളരെ അധികമാണ്. എന്നാൽ ഇപ്പോൾ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചിരിക്കുകയാണ്. മോചിപ്പിച്ചവരില്‍ 48 പേര് പുതുകോട്ടൈയില്‍ നിന്നും 24 പേര് രാമനാഥപുരത്തുനിന്നും 8 പേര് നാഗപട്ടണത്തു നിന്നുമുള്ളവരാണ്. മോചിപ്പിച്ചതിനു ശേഷം ഇവരെ ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
Post Your Comments