KeralaLatest NewsNews

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കി

ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കി. സുപ്രീം കോടതിയാണ് പ്രവേശനാനുമതി റദ്ദാക്കിയത്. അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്. ഹൈക്കോടതി ഈ കോളജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പരമോന്നത കോടതി റദ്ദാക്കിയത്.

പ്രവേശനം റദ്ദാക്കിയ കോളജുകളുടെ പുനഃപരിശോധ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് ഇരു കോളജുകളുടെയും പ്രവേശനാനുമതി റദ്ദാക്കിയത്.

 

shortlink

Post Your Comments


Back to top button