സിനിമാ താരങ്ങളടെ പ്രണയവും വിവാഹവും വിവാഹ മോചനവുംമൊക്കെ ഗോസിപ്പ് കോളത്തിലെ ആഘോഷപൂര്‍വ്വമായ വാര്‍ത്തകളാണ്. താരങ്ങളുടെ ജീവിത വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും കൌതുകമാണ്. അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ ഇപ്പോഴും ചില താരങ്ങളെ ചുറ്റിപ്പറ്റി പറക്കുന്നുണ്ടാകും. രഞ്ജിനി ഹരിദാസ് അടക്കം ചില നടിമാരുടെ വിവാഹ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് കഴിഞ്ഞയിടയ്ക്കാണ്. ഇപ്പോള്‍ പാപ്പരാസികൾ വിവാഹം കഴിപ്പിച്ചയച്ചിരിയ്ക്കുന്നത് ദുൽഖർ സൽമാൻറെ പുതിയ നായികയെയാണ്.
സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിക്കുന്ന പ്രശസ്ത കന്നട നടി ശ്രുതി ഹരിഹരൻ തൻറെ ഡാൻസ് മാസ്റ്ററെ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. എന്നാല്‍ ഇത് വ്യാജമാണെന്ന് നടി പറഞ്ഞു.
Post Your Comments