MollywoodCinemaMovie SongsEntertainmentKollywood

നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിന് പിന്നില്‍; വെളിപ്പെടുത്തലുമായി നടി ശ്രുതി ഹരിഹരന്‍

സിനിമ മേഖല ചൂഷണങ്ങളുടെ ഇടം ആണെന്ന് പല നടിമാരും വെളിപ്പെടുത്തികഴിഞ്ഞു. അവസരം കിട്ടണമെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്നും അതിനായി പലരും ഉപദേശിക്കുകയും ആവശ്യപ്പെടുകയും ചെയ്തതിനെ ക്കുറിച്ച് നടിമാര്‍ തുറന്നു പറഞ്ഞു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ശ്രുതി ഹരിഹരന്‍ രംഗത്ത്. അവസരം ലഭിക്കുന്നതിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു.

പുതുമുഖതാരങ്ങളാണ് കാസ്റ്റിങ് കൗച്ചിന് പ്രധാനമായും ഇരയാകുന്നതെന്നും നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിന് പിന്നിലെന്നും ശ്രുതി പറയുന്നു. നടിയെ തെരഞ്ഞെടുക്കേണ്ടത് അഭിനയമികവ് പരിഗണിച്ച്‌ കൊണ്ടായിരിക്കണമെന്നും അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ലെന്നും ശ്രുതി അഭിപ്രായപ്പെട്ടു.
കാസ്റ്റിങ് കൗച്ച്‌ വലിയൊരു ക്രൈം തന്നെയാണ്. എന്നാല്‍ വളരെ കുറച്ച്‌ പരാതികള്‍ മാത്രമാണ് സിനിമാ രംഗത്തുനിന്നും പൊലീസിന് ലഭിക്കുന്നത്. പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണ്. ഇത് നാണക്കേടാണെന്നും ശ്രുതി പറയുന്നു.
സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ശ്രുതി ദുല്‍ഖര്‍ നായകനാകുന്ന സോലോയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button