
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയുള്ള ബജാജ് ഡോമിനര്‍ 400ന്റെ പരസ്യത്തിന് തിരിച്ചടിയുമായി എൻഫീൽഡ് ആരാധകർ. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിൽ ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയിരുന്നു. മേയ്ക്കാനും പരിപാലന ചിലവും കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്‌റ്റെലുമുള്ള ഡോമിനര്‍ സ്വന്തമാക്കു എന്നായിരുന്നു ആ പരസ്യം പറയുന്നത്.
ഇതിന് പകരമായി റൈഡ് ലൈക്ക് എ കിങ് എന്നൊരു വിഡിയോയും എന്‍ഫീല്‍ഡ് ആരാധകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബജാജിനെ കളിയാക്കി മറ്റൊരു വീഡിയോ കൂടി പുറത്തിറക്കിയിരിക്കുകയാണ് എൻഫീൽഡ് ആരാധകർ. കാട്ടാന ആക്രമിക്കാൻ വരുമ്പോൾ ബജാജ് പൾസർ ഇട്ട് ഓടി രക്ഷപ്പെടുന്ന യുവാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ബുള്ളറ്റ് ആരാധകർ ബജാജിനെ തിരിച്ചു ട്രോളിയിരിക്കുന്നത്.
Post Your Comments