ശ്രീനഗര്‍: പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങി വിഘടനവാദി നേതാക്കള്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് പ്രതിഷേധ മാര്‍ച്ച് നടത്തുക. വിഘടനവാദികളെ ദേശീയ അന്വേഷണ ഏജന്‍സി നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച്. വാര്‍ത്താ സമ്മേളനത്തിലാണ് വിഘടനവാദി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
മിര്‍വെയ്‌സ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയും വീട്ടുതടങ്കലിലുള്ള സെയ്ദ് അലി ഷാ ഗിലാനി ടെലിഫോണിലൂടെയുമാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റിലായതിന് പിന്നാലെ ആയിരുന്നു 16 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു ഡല്‍ഹിയിലും കശ്മീരിലും റെയ്ഡ് നടന്നത്.
കശ്മീരില്‍ അക്രമം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ഉറവിടം തേടിയാണ് പരിശോധന നടത്തിയത്.
Post Your Comments