കോട്ടയം:പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ ദിനംപ്രതി കേന്ദ്ര സര്‍ക്കാരിനെതിരെ ക്രിയാത്മമായി പ്രതികരിക്കാത്ത രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ‘കണ്ണു തുറപ്പിക്കല്‍’ പ്രതിക്ഷേധം സംഘടിപ്പിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് പ്രതിക്ഷേധ കത്തുകള്‍
അയയ്ക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി പ്രതികരിക്കാന്‍ ബാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ജനവഞ്ചനയാണ്. പ്രതിപക്ഷത്തിന്റെ വിചാരം ആനുകൂല്യങ്ങള്‍ പറ്റാന്‍ മാത്രമാണ് വിജയിപ്പിച്ചെതെന്നാണെന്നു ഫൗണ്ടേഷന് കുറ്റപ്പെടുത്തി. ക്രിയാത്മകമായി പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ സമയാസമയങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല ദ്രോഹനടപടികള്‍ക്കും കടിഞ്ഞാണിടാന്‍ സാധിക്കുമായിരുന്നു. പ്രതിപക്ഷം കടമ മറന്നിരിക്കുകയാണ്. പാര്ലെമെന്റിലുള്പ്പെടെ ജനവികാരം പ്രകടിപ്പിക്കേണ്ട ഇന്ത്യയിലെ പ്രതിപക്ഷം നിഷ്ക്രിയമായതാണ് ജനങ്ങളുടെ ഇന്നത്തെ ദുരിതങ്ങള്‍ക്ക് കാരണം. അനാവശ്യ കാര്യങ്ങള്‍ക്കു സര്‍ക്കാരിനെതിരെ പ്രതിക്ഷേധവും ആവശ്യകാര്യങ്ങള്‍ക്കു മൗനവുമാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ ജനങ്ങള്‍ നല്കിയ പദവികള്‍ ഒഴിയാന്‍ മാന്യത കാട്ടണമെന്നും ഫൗണ്ടേഷന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, ഫോര്‍വേഡ് ബ്ലോക്ക്, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ‘കണ്ണു തുറക്കാ’നായി കത്തുകള്‍ അയയ്ക്കും.
ഫൗണ്ടേഷന് ചെയര്മാന് എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാന്, സിജി വി.ജി., അബ്ദുള്‍ റഹിം, കെ.ആര്. സൂരജ്, ജോസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post Your Comments