കൊച്ചി: ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ പോലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തണമെന്ന ഗണേഷിന്റെ പരാമര്‍ശം ജാഗ്രതക്കുറവില്‍ നിന്നുണ്ടായതാണെന്ന് പന്ന്യന്‍ പറഞ്ഞു.
ജനപ്രതിനിധിയാണെന്ന കാര്യം ഗണേഷ് മറക്കരുത്. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ അദ്ദേഹത്തിനു വേണ്ടി മുന്നോട്ട് വരണമെന്നാണ് ഗണേഷ് വ്യക്തമാക്കിയത്. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളൂ.
കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ആപത്ത് ഘട്ടത്തില്‍ കൈവിടുന്ന ആളല്ല താനെന്നും ഗണേഷ് പറഞ്ഞിരുന്നു. പോലീസിന് വീഴ്ച പറ്റിയെങ്കില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് അത് തിരുത്തണമെന്നും ഗണേഷ് പറഞ്ഞു.
Post Your Comments