ന്യൂയോർക്: ഉത്തര കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങൾ ലോക ജനതയ്ക്ക് തന്നെ ഞെട്ടൽ ഉളവാക്കുന്നതാണ്. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടായാൽ അതിന്റെ മൂല കാരണം ഉത്തര കൊറിയ തന്നെയായിരിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഉയർത്തുന്നത് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുപയോഗിച്ചുള്ള ലോക രാജ്യങ്ങളുടെ മത്സരമായിരിക്കും. ഈ അഭിപ്രായവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് സ്പയ്‌സ് എക്‌സ്, ടെസ്ല എന്നീ കമ്പനികളുടെ സി.ഇ.ഒ എലന്‍ മസ്‌ക് ആണ്.
മനുഷ്യന്റെ മനസ്സും തലച്ചോറും ചെയ്യുന്നത് ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അനുകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഈ സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ ഉപയോഗത്തിനെതിരെ മസ്‌ക് അടുത്തിടെ പരാമർശം നടത്തിയിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സമൂഹത്തിന് താരതമ്യേന ചെറിയ വെല്ലുവിളി മാത്രമേ ഉത്തരകൊറിയ ഉയര്‍ത്തുന്നുള്ളൂവെന്ന് മസ്‌ക് പറഞ്ഞു. കൃത്രിമ ബുദ്ധിയുപയോഗിച്ച് മനുഷ്യന്‍ നടത്തുന്ന മത്സരമായിരിക്കും മനുഷ്യകുലത്തിന് ഭീഷണിയാകുക. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments