KeralaLatest News

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇനി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിൽക്കില്ല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്സിലെ യാത്ര സുരക്ഷിതമാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി കോർപ്പറേഷൻ. ബംഗളുരുവില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും നിര്‍ത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ബസുകള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്തേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച്‌ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും ഉത്തരവ് അയച്ചു. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ബസ് നിര്‍ത്തേണ്ടി വരികയാണെങ്കില്‍ അടുത്തുള്ള ബസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പുകള്‍, റോഡിനോട് ചേര്‍ന്നുള്ള ഭക്ഷണശാലകള്‍ക്ക് മുന്നില്‍ എന്നിവിടങ്ങളിലേ ഇനി ബസ് നിര്‍ത്താവൂവെന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button