തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ ഒരേ ദിവസം രണ്ടു പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്റെ സ്വപ്നം പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേർന്നു പൊളിച്ചു.
രാമമൂര്‍ത്തിയുടെ ഒരു സഹോദരി കലൈശെല്‍വിയുടെ മകള്‍ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാല്‍, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂര്‍ത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കല്‍ ആവശ്യവുമായി എത്തുകയും സഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകള്‍ ഗായത്രിയെ രാമമൂര്‍ത്തിക്കു നല്കാന് സമ്മതിക്കുകയും ചെയ്തു. വരന്റെയും വധുക്കളുടെയും ചിത്രങ്ങള്‍ അടക്കമുള്ള , കല്യാണക്കുറിയില്‍ വധുവിന്റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേര്‍ത്തിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ഇതേത്തുടർന്നാണ് വിവാഹദിവസം പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും എത്തിയത്. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തില്‍ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിര്‍ന്നതെന്നു പോലീസിനോട് പറഞ്ഞ രാമമൂർത്തി പിന്നീട് ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയെ വിവാഹം കഴിക്കുകയായിരുന്നു.
Post Your Comments