Latest NewsKeralaNews

യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊടിയത്തൂര്‍ സ്വദേശികളായ നാല് വിനോദസഞ്ചാരികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം.
 
തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് കേസ്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം കൊടിയത്തൂർ സ്വദേശികളായ ഷെറിൻ, അൽത്താഫ്, ഷഹദ്, ജസീം എന്നിവർക്കാണ് പരിക്കേറ്റത്. പാർക്കിന് മുന്നിലെ റോഡരികിൽ നിൽക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു.
 
ആക്രമണത്തിൽ ജസീമിന്റെ മൂക്കിന്റെ പാലം തകർന്നു. അക്രമികളിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്ഥലത്തുണ്ടായിരുന്ന തിരുമ്പാടി സ്റ്റേഷനിലെ പൊലീസുകാർ നാലുപേരെയും റോഡിൽ മുട്ടുകുത്തിച്ച് ഇരുത്തിയതായും പരുക്കേറ്റവർ അരോപിച്ചു. അതേ സമയം പാർക്കിന് പുറത്തുണ്ടായ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പി.വി. അൻവറുമായി ബന്ധപ്പെട്ടവരുടെ നിലപാട്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button