ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായെന്ന് പരാതി. സൈന്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഷ്മീരിലെ കുപ്വാരയില്നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കാണാതായത്.
വ്യാഴാഴ്ച മന്‍സൂര്‍ അഹമ്മദ് (23), നസറുള്ള ഖാന് എന്നിവരെയാണ് സൈന്യം കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഈസമയം പശുവിനെ മേയ്ക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നസറുള്ള ഖാനെ വെള്ളിയാഴ്ച സൈന്യം വിട്ടയച്ചു. ഗുരുതര പരിക്കേറ്റ ഖാനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ ഒന്നിലേറെ ഇടങ്ങളില്‍ പൊള്ളലേറ്റ മുറിവും മര്‍ദനമേറ്റതിന്റെ ചതവുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ എന്തിനാണ് സൈന്യം കസ്റ്റഡിയിലെടുത്തതെന്ന് സംബന്ധിച്ച് വിവരമൊന്നുമില്ല. സംഭവത്തില്‍ 27 രാഷ്ട്രീയ റൈഫിള്‍സിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments