
സലാല: വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഒമാനിലാണ് സംഭവം നടന്നത്.കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. ഷഹാരിസ് സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ജഅ്ലാന്‍ ബനീബുആലിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
Post Your Comments