KeralaLatest NewsNews

ഹനാന്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന്: പൊതുവഴിയില്‍ പരസ്യമായി തല്ലി

കോഴിക്കോട്: പെരുന്നാള്‍ ദിവസം ഹനാന്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്നെന്ന് വിവരം. പൊതുവഴിയില്‍ പരസ്യമായി ഭര്‍ത്താവ് തല്ലി. ഹനാന് ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പയ്യോളി സ്വദേശിനി ഹനാന്‍ അസീസ്(22) പെരുന്നാള്‍ ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിക്കുന്നത്.

അസ്വാഭാവിക മരണമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ പീഡനവും സംശയരോഗവും കൊണ്ടാണ് യുവതി ജീവനൊടുക്കിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് പരാതി നല്‍കിയത്. ആത്മഹത്യ ചെയ്യുന്ന ദിവസം ഭര്‍തൃവീട്ടില്‍വെച്ച് അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു.

അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിയാക്കിയതാണെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഹനാന്‍ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാന്‍ കഴിഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button