Latest NewsKeralaNews

നാളെ അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തിറങ്ങുന്ന ദിലീപ് അനുസരിക്കേണ്ട നിബന്ധനകൾ ഇവയൊക്കെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ നാളെ പുറത്തിറങ്ങുന്നത് നിരവധി നിബന്ധനകളോടെയാണ്. ജയിലിലായി 55 ആം ദിവസമാണ് ദിലീപ് താത്കാലിക പരോളില്‍ പുറത്തിറങ്ങുന്നത്. ദിലീപിനെ ജയിലിന് പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുവാദം ദിലീപിന് ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അനുമതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് താൽക്കാലിക പരോളിന് അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button