കോഴിക്കോട്: ജീവനക്കാരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിമാനം പുറപ്പെട്ടത് 45 യാത്രക്കാരെ ഇറക്കിയ ശേഷം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് സുഖമില്ലാതായത്.
തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള അനുപാതം പാലിക്കുന്നതിനായി വിമാനത്തിലെ 45 യാത്രക്കാരെ ഇറക്കിയ ശേഷം മൂന്ന് മണിക്കൂര്‍ വൈകി വിമാനം യാത്ര തിരിക്കുകയായിരുന്നു. പുറത്തിറക്കിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ഇവരെ പിന്നീട് മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Post Your Comments