Latest NewsIndiaNews

111 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് പളനിസ്വാമിയുടെ കരുനീക്കം

ചെന്നൈ: ദിനകര പക്ഷത്തിനു ശക്തമായ തിരിച്ചടി നല്‍കികൊണ്ട് പളിനിസ്വാമിയുടെ കരുനീക്കം. 111 എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ചാണ് പളിനിസ്വാമി വിമത ഭീഷണിക്ക് മറുപടി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച എംഎല്‍എമാരുടെ യോഗത്തിലാണ് 111 പേര്‍ പങ്കെടുത്തത്. ഈ നീക്കത്തോടെ ദിനകര പക്ഷം കൂടുതല്‍ ദുര്‍ബലമാക്കുകയാണ്. പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ എംഎല്‍എമാര്‍ പളനിസ്വാമിയുടെ പക്ഷത്തേക്ക് വരുന്നത്.

എഐഎഡിഎംകെ നേതാവ് ഡി. ജയകുമാറാണ് യോഗത്തില്‍ 111 എംഎല്‍എമാര്‍ പങ്കെടുത്ത വിവരം അറിയിച്ചത്. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എംഎല്‍എമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. പക്ഷേ ഭരണം ന്ിലനിര്‍ത്താനായി 117 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പളനിസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി, എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്.

അതിനിടെ ദിനകരന്‍ പക്ഷത്ത് നിന്ന് ഒന്‍പത് എംഎല്‍എമാര്‍ കൂടി പളനിസ്വാമി പക്ഷത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ പളനിസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചതായും എഐഎഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button