Latest NewsIndiaNews

യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

കരിംനഗര്‍: യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന എംഎല്‍എയുടെ ഓഫീസിന് പുറത്താണ് രണ്ട് യുവാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. കരിംനഗര്‍ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം.

ഒരു കൂട്ടം ഗ്രാമീണരോടൊപ്പമാണ് ഇക്കാര്യത്തെക്കുറിച്ച് എംഎല്‍എയോട് പരാതി പറയാന്‍ യുവാക്കള്‍ എംഎല്‍എ ഓഫീസിലെത്തിയത്. എംഎല്‍എയെ കാണാന്‍ അഞ്ച് മണിക്കൂറോളം ഓഫീസിന് പുറത്ത് കാത്തിരുന്നു. ഒടുവില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോളാണ് യുവാക്കള്‍ പ്രകോപിതരായത്. ഇതേത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മണ്ണണ്ണ ദേഹത്തൊഴിച്ച് ഇരുവരും തീ കൊളുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button