Latest NewsNewsInternational

അപൂര്‍വമായി സംഭവിക്കുന്ന അടിയന്തര യോഗം യുഎന്‍ ഇന്ന് ചേരുന്നു

ന്യൂയോര്‍ക്ക്: അപൂര്‍വമായി സംഭവിക്കുന്ന അടിയന്തര യോഗം യുഎന്‍ ഇന്ന് ചേരുന്നു. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തില്‍ പങ്കെടുക്കുക.

ഞായറാഴ്ചയാണ് ഉ​​ത്ത​​ര​​കൊ​​റി​​യ അ​​തി​​ശ​​ക്ത​​മാ​​യ ഹൈ​​ഡ്ര​​ജ​​ന്‍ ബോം​​ബ് പരീക്ഷിച്ചത്. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളി​​ല്‍ ഘ​​ടി​​പ്പി​​ക്കാ​​വു​​ന്ന 120 കി​​ലോ​​ട​​ണ്‍ ബോം​​ബി​​ന്‍റെ പ​​രീ​​ക്ഷ​​ണം വ​​ന്‍​​വി​​ജ​​യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ന്‍ വാ​​ര്‍​​ത്താ ഏ​​ജ​​ന്‍​​സി കെ​​സി​​എ​​ന്‍​​എ അ​​റി​​യി​​ച്ചു.

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ നിര്‍ത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button