Latest NewsIndiaNews

റോഹിംഗ്യ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന കേന്ദ്രനീക്കത്തിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മ്യാന്മറില്‍ വംശീയ കലാപം ആരംഭിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ് റോഹിംഗ്യന്‍ മുസ്ലീങ്ങള്‍.അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ ആണ് റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ പ്രശ്നം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷഖീര്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഹർജി നല്‍കിയത്.

മ്യാന്മറിലെ വംശീയ അതിക്രമങ്ങള്‍ കാരണമാണ് ഇന്ത്യയില്‍ അഭയം തേടിയത്.അഭയാര്‍ത്ഥികളെ നാടുകടത്താതിരിക്കാനുള്ള അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും അതിനെ അനുവദിക്കാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കി. ജീവന്‍ അപകടത്തിലായേക്കാവുന്ന തരത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരിടത്തേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button