ബൈക്കനൂർ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവിട്ട വനിതയെന്ന റെക്കോർഡുമായി അമേരിക്കൻ ബഹിരാകാശ യാത്രിക പെഗി വിറ്റ്സൺ. ഇത്തവണ 288 ദിവസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അവർ കഴിഞ്ഞത്. കസഖ്സ്ഥാനിലെ പുല്ലുനിറഞ്ഞ മണ്ണിലേക്കു കാൽ വച്ചയുടൻ പെഗി വിറ്റ്സൺ ആവശ്യപ്പെട്ടതു പ്രിയഭക്ഷണമായ പീറ്റ്സയാണ്.
മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണ് ബയോ കെമിസ്റ്റ് കൂടിയായ പെഗി കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. 665 ദിവസമാണു മൂന്നു ദൗത്യങ്ങളിലായി പെഗി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. റഷ്യയിൽ നിന്നുള്ള ഫ്യോദൊർ യുർചിഖിൻ, അമേരിക്കക്കാരൻ ജാക്ക് ഫിഷർ എന്നിവർക്കൊക്കപ്പമാണു കഴിഞ്ഞദിവസം സോയൂസ് പേടകത്തിൽ ഭൂമിയിലേക്കു മടങ്ങിയത്. രണ്ട് അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന പുതിയ സംഘം 12നു നിലയത്തിലേക്കു യാത്ര തിരിക്കും.
Post Your Comments