Latest NewsNewsIndia

ഗുര്‍മീതിന്റെ അറസ്റ്റ്: കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരന്‍ പിടിയില്‍

ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹിമിനായി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായി. വിധി പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്ത് വന്‍ കലാപം നടന്നിരുന്നു. കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരനാണ് പിടിയിലായത്.

ഗുര്‍മീതിന്റെ ഉറ്റ അനുയായി ദുനി ചന്ദാണ് പിടിയിലായത്. സിബിഐ കോടതി ഗുര്‍മീതിനെ കുറ്റക്കാരനെന്നു വിധിച്ചാല്‍ അക്രമം അഴിച്ചുവിടാന്‍ നിയോഗിക്കപ്പെട്ടിരുന്ന എ ടീമിന്റെ സൂത്രധാരന്‍ കൂടിയാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ തന്നെ ഗുജ്ജരനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഒരു കാര്‍, 1.70 ലക്ഷം രൂപ, മുളകുപൊടി, ദേരാ സച്ചാ സൗദയുമായി ബന്ധമുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ഇയാളില്‍നിന്നും കണ്ടെടുത്തിയിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിവന്നതോടെ പഞ്ചാബില്‍ മാത്രം 28 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button