തിരുവനന്തപുരം•ഫേസ്ബൂക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മന്‍സൂര്‍ (25)ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് വഞ്ചനയ്ക്കും പീഡനത്തിനും ഇരയായത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം തുടങ്ങിയ മന്‍സൂര്‍ പിന്നീട് പെണ്‍കുട്ടിയെ പ്രണയകുരുക്കില്‍പ്പെടുത്തി. ചതി മനസിലാകാതെ പെണ്‍കുട്ടി മന്‍സൂറുമായി കൂടിക്കാഴ്ചയ്ക്കും തയ്യാറായി. പിന്നീട് തിരുവനന്തപുരത്തെ ലോഡ്ജുകളില്‍ പലതവണ പെണ്‍കുട്ടിയെ മന്‍സൂര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടര്‍ന്ന് മന്‍സൂര്‍ പെണ്‍കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായി ബോധപൂര്‍വ്വം പെണ്‍കുട്ടിയില്‍ നിന്നും അകലം പാലിച്ചു. വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതോടെ മന്‍സുര്‍ ഭീഷണി തുടങ്ങി. പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചതോടെയാണ് സംഭവം പോലീസിന് മുന്നിലെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് വൈകാതെ മന്‍സൂറിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments