ആലുവ: പതിവ് പോലെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇന്ന് തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ സദ്യക്ക് ഇക്കുറി താരപരിവേഷമാണ്. രണ്ട് മാസത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ സാന്നിദ്ധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്തയുടെ തറയില്‍ തൂശനിലയിലാണ് സദ്യ. തടവുകാരെല്ലാവരും ചേര്‍ന്ന് സദ്യവട്ടമൊരുക്കും. 61 തടവുകാര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ജീവനക്കാരെയും കൂട്ടി 75 പേര്‍ക്കാണ് ഇലയിടുക. ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 25 രൂപ വീതം കൂടുതല്‍ അനുവദിക്കാറുണ്ട്.
Post Your Comments