Latest NewsNewsGulf

ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍

ദോഹ•ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എത്തിയ 42 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചതായും ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശേഷിക്കുന്ന 14 പരാതികള്‍ എംബസിയുടെ പരിഗണനയിലാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പറഞ്ഞു.

ഓപ്പണ്‍ ഹൗസുകള്‍ വഴി ലഭിച്ച പരാതികളാണ് പരിഹരിക്കപ്പെട്ടത്. ആഗസ്റ്റ് മാസത്തെ ഓപണ്‍ ഹൗസിലും അടിയന്തിര ശ്രദ്ധ വേണ്ട കോണ്‍സുലാര്‍, തൊഴില്‍ പ്രശ്നങ്ങള്‍ പരിഗണനയ്ക്ക് വന്നിരുന്നു. ആഗസ്റ്റില്‍ സല്‍വ, മിസൈദ്, അല്‍ ഖോര്‍, ദുഖാന്‍ സിക്റീത് എന്നിവിടങ്ങളില്‍ കോണ്‍സുലാര്‍ ക്യാമ്ബുകള്‍ നടത്തിയിരുന്നു. 219 കോണ്‍സുലാര്‍ സേവനങ്ങളാണ് ഈ ക്യാമ്പുകള്‍ വഴി നല്‍കാനായെതെന്നും അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ചു. ജയിലില്‍ 189ഉം നാടുകടത്തല്‍ കേന്ദ്രത്തില്‍ 115ഉം ഇന്ത്യക്കാരാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button