99, 999, 1999 എന്നീ വിലകളില്‍ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കുക. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്തിന് ശേഷം ഒരു രൂപ ബാലന്‍സ് വാങ്ങണം എന്ന് പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു ദിവസം 500 ആളുകള്‍ ഏതെങ്കിലും ഒരു ഷോപ്പില്‍ എത്തുകയും അവരാരും തന്നെ ബാക്കി കിട്ടനുള്ള ഒരു രൂപ വാങ്ങാതെയും ഇരുന്നാല്‍ കടയില്‍ ലഭിക്കുന്നത് 500 രൂപയാണ് ലഭിക്കുക.
അങ്ങനെ 365 ദിവസം 500 രൂപ ലഭിക്കുകയാണെങ്കില്‍ 500 X 365 = 1,82,500രൂപയാണ് കടയുടമകള്‍ക്ക് ലഭിക്കുക. ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് ആ വ്യാപാര ശൃംഗലയുടെ 1500 ഷോപ്പുകൾ ഉണ്ടെങ്കിൽ 1,82,500 X 1500രൂപ = 273,750,000 രൂപ, അങ്ങനെ ഒരു വർഷം കൊണ്ട് 27 കോടി രൂപ. ഇതിലും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഉണ്ട് ഈ തുക ടാക്സബിൾ അല്ല എന്നതാണ്, കാരണം ബില്ലിൽ ഒരിക്കലും ഒരു രൂപ കൂട്ടില്ല എന്നതാണ്.
Post Your Comments