അബുദാബി: അറബ് പൗരന്മാരായ രണ്ടു പേരില്‍ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടികൂടി. കൃഷിസ്ഥലത്ത് ഒളിപ്പിച്ചുവെച്ച 4.2 മില്യണ്‍ ഡോളര്‍ വിലയുള്ള മയക്കു മരുന്നാണ് പിടികൂടിയത്. പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വകുപ്പിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് മയക്കുമരുന്ന്‍ കണ്ടെത്താന്‍ സാധിച്ചതെന്നും, കുറ്റവാളികളെ പിടിക്കാന്‍ കഴിഞ്ഞതെന്നും അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍ ഷെറീഫി പറഞ്ഞു.
യു.എ.ഇ.യില്‍ താമസിക്കുന്ന രണ്ട് സ്വദേശികളുടെ കൈയില്‍ നിരോധിച്ച കാപ്പ്റ്റഗണ്‍ മരുന്നുകള്‍ ഉണ്ടെന്നും അത് വില്‍പ്പന നടത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും വിവരം ലഭിച്ചു. തുടര്‍ന്ന്‍ അവരുടെ നീക്കങ്ങളെ പോലീസ് പിന്തുടരുകയും നിരോധിത മരുന്നുകള്‍ പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് ഷെറീഫി വ്യക്തമാക്കി.
Post Your Comments